ശരീരത്തിൽ നിറയെ തേനീച്ചകളുമായി ആഞ്‌ജലീന; അമ്പരപ്പിച്ച് ഫോട്ടോഷൂട്ട്

By Trainee Reporter, Malabar News
Ajwa Travels

ശരീരത്തിൽ തേനീച്ചകളെ ഇരുത്തി ഹോളിവുഡ് നടി ആഞ്‌ജലീന ജോളിയുടെ വ്യത്യസ്‌ത ഫോട്ടോഷൂട്ട്. ലോക തേനീച്ച ദിനത്തിന്റെ (മെയ് 20) ഭാഗമായി നാഷണൽ ജോഗ്രഫിക് ചാനലിന് വേണ്ടിയായിരുന്നു ഏകദേശം 18 മിനിട്ടോളം തേനീച്ചകളെ ശരീരത്തിൽ ഇരുത്തിയുള്ള ഫോട്ടോഷൂട്ട്. ഡാൻ വിന്റേഴ്‌സാണ് തേനീച്ചകളുമൊത്തുള്ള ആഞ്‌ജലീനയുടെ ചിത്രങ്ങൾ പകർത്തിയത്.

ഇറ്റാലിയൻ തേനീച്ചകളെയാണ് ഷൂട്ടിനായി ഉപയോഗിച്ചത്. ആഞ്‌ജലീന ഒഴികെ സെറ്റിലുണ്ടായിരുന്ന എല്ലാവരും തേനീച്ചകൾക്ക് എതിരെ സുരക്ഷാ സ്യൂട്ട് ധരിച്ചിരുന്നു. ആഞ്‌ജലീനയുടെ ശരീരത്തിൽ ഫെറോമോൺ പുരട്ടിയാണ് തേനീച്ചകളെ ആകർഷിച്ചത്. ഷൂട്ടിങ്ങിനിടെ ആഞ്‌ജലീനക്ക് തേനീച്ചയുടെ കുത്തേൽക്കാതിരിക്കാൻ കൃത്യമായ പ്ളാനിങ്ങോടെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് ഡാൻ വ്യക്‌തമാക്കി.

തേനീച്ചകളുടെ സംരക്ഷണത്തിന് വേണ്ടി യുനെസ്‌കോ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് നാഷണൽ ജോഗ്രഫിക് ചാനലും ആഞ്‌ജലീന ജോളിയും ഫോട്ടോഷൂട്ടിനായി സഹകരിച്ചത്. 2,500ഓളം തേനീച്ചക്കൂടുകൾ തയ്യാറാക്കി 2025 ആകുമ്പോഴേക്കും 125 ദശലക്ഷത്തോളം തേനീച്ചകളുടെ കുറവ് നികത്താനാണ് പദ്ധതിയിലൂടെ യുനെസ്‌കോ ലക്ഷ്യമിടുന്നത്.

Read also: പരിക്ക്; ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിൻമാറി മുന്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE