പരിക്ക്; ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിൻമാറി മുന്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്

By Staff Reporter, Malabar News
Simona Halep
സിമോണ ഹാലെപ്
Ajwa Travels

പാരിസ്: മുൻ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ചാമ്പ്യനായ സിമോണ ഹാലെപ് ഈ വർഷത്തെ ടൂർണമെന്റിൽ നിന്ന് പിൻമാറി. ഇടത് തുടക്കേറ്റ പരിക്ക് മൂലമാണ് താരം ടൂർണമെന്റിൽ നിന്ന് പിൻമാറിയത്. വെള്ളിയാഴ്‌ചയാണ് ഹാലെപ് ഇക്കാര്യം അറിയിച്ചത്.

മെയ് 12ന് റോം ഓപ്പണിൽ ആംഗലിക് കെർബറുമായുള്ള മൽസരത്തിനിടെയാണ് 29കാരിയായ ഹാലെപ്പിന് പരിക്കേൽക്കുന്നത്. മേയ് 30നാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കും എന്നതിനാലാണ് ടൂർണമെന്റിൽ നിന്നും പിൻമാറിയതെന്ന് താരം വ്യക്‌തമാക്കി.

2018ലായിരുന്നു ഈ റൊമാനിയൻ താരം ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. എന്നാൽ ഇക്കുറി കിരീട നേട്ടമെന്ന സ്വപ്‍നത്തിന് പരിക്ക് വില്ലൻ ആവുകയായിരുന്നു.

Read Also: ഇത് മുതലകണ്ണീർ; മോദിയുടെ കരച്ചിലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE