ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ച് പറഞ്ഞ് കരഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ. പ്രധാനമന്ത്രിയുടേത് മുതലകണ്ണീരാണെന്ന് പ്രശാന്ത് ഭൂഷൺ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വിതുമ്പൽ.
If you didn’t know about crocodile tears, you can see them here! pic.twitter.com/mc9TkMuqzu
— Prashant Bhushan (@pbhushan1) May 21, 2021
‘നിങ്ങള്‍ക്ക് മുതലകണ്ണീരിനെ കുറിച്ച് അറിയില്ലെങ്കില്‍, നിങ്ങള്‍ക്കത് ഇവിടെ കാണാം’ പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഭൂഷണ് ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നതിനിടെ പ്രധാനമന്ത്രി കണ്ണീരണിയുന്നതിന്റെ വീഡിയോ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ കരച്ചിലിന് എതിരെ സമൂഹ മാദ്ധ്യമങ്ങളിലും വലിയ വിമർശനമാണ് ഉയരുന്നത്. രാജ്യത്ത് കോവിഡ് പിടിമുറുക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെൻട്രൽ വിസ്ത ഉൾപ്പെടെയുള്ള പദ്ധതികളുടെ പുറകെയാണ് കേന്ദ്രമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രതികരണം ഉയർന്നു.
Read Also: കോവിഡ് നിയന്ത്രണം; കേന്ദ്രം സമ്പൂർണ പരാജയമെന്ന് കെസി വേണുഗോപാൽ