കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ പോലീസ് ക്ളബ്ബിൽ 7 മണിക്കൂറാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
ദിലീപിനെ ചോദ്യം ചെയ്യുന്നത് നാളെയും തുടരുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ദിലീപ് മറുപടി നല്‍കുന്നുണ്ടെന്നും എസ് ശ്രീജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ വാദം.
അന്വേഷണ ഉദ്യോഗസ്‌ഥർ പോലീസ് ക്ളബ്ബിൽ തന്നെ യോഗം ചേരുകയാണ്. മൊഴിയുടെ വിശദാംശങ്ങളും ദീലീപിന്റെ മറ്റ് വാദങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം തുടർനടപടികൾ സ്വീകരിക്കുക. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്‌തത്. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചെങ്കിലും ദിലീപ് അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചു. ദിലീപിന്റെ ചോദ്യം ചെയ്യൽ നാളെയും തുടരും.
Most Read: പണിമുടക്ക് നടത്താൻ തൊഴിലാളികൾക്ക് അവരുടേതായ ന്യായമുണ്ട്; എ വിജയരാഘവൻ










































