പണിമുടക്ക് നടത്താൻ തൊഴിലാളികൾക്ക് അവരുടേതായ ന്യായമുണ്ട്; എ വിജയരാഘവൻ

By Team Member, Malabar News
A Vijayaraghavan Supports National Strike
Ajwa Travels

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതിന് തൊഴിലാളികൾക്ക് അവരുടേതായ ന്യായമുണ്ടെന്ന് വ്യക്‌തമാക്കി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ആ ന്യായം വച്ചാണ് തൊഴിലാളികൾ പണി മുടക്കുന്നതെന്നും, സംസ്‌ഥാനത്തെ പണിമുടക്കിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തന്നെ പണിമുടക്കിനെ തുടർന്ന് സംസ്‌ഥാനത്ത് ഉണ്ടായെന്ന് പറയുന്ന അനിഷ്‌ട സംഭവങ്ങൾ മാദ്ധ്യമ സൃഷ്‌ടിയാണെന്നും എ വിജയരാഘവൻ വ്യക്‌തമാക്കി. കൂടാതെ പണിമുടക്കിലെ ഒറ്റപ്പെട്ട അതിക്രമങ്ങളെ പർവ്വതീകരിക്കരുതെന്നും തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കണമെന്നും മന്ത്രി വി ശിവൻകുട്ടിയും നേരത്തെ വ്യക്‌തമാക്കിയിരുന്നു. കാര്യമായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും, പണിമുടക്ക് കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Read also: കണ്ണൂർ സർവകലാശാല ചട്ടം ഭേദഗതി; അനുമതി നിഷേധിച്ച് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE