ഇന്ധനവില വർധന; കാരണക്കാർ കേന്ദ്രസർക്കാരെന്ന് എ വിജയരാഘവൻ

By Team Member, Malabar News
A Vijayaraghavan About The Fuel Price Hike
Ajwa Travels

തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില വർധനക്ക് പ്രധാന കാരണം ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനയാണെന്നും, അതിന്റെ കാരണക്കാർ കേന്ദ്രസർക്കാർ ആണെന്നും വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. നിലവിലെ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല എന്നും അദ്ദേഹം അറിയിച്ചു.

ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധന ഒഴിവാക്കുന്നതിനായി സ്‌പെഷ്യൽ എക്‌സൈസ്‌ തീരുവ പൂർണമായും ഒഴിവാക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. സാധാരണക്കാരുടെ നികുതിയാണ് കേന്ദ്രം വർധിപ്പിക്കുന്നതെന്നും, കോർപ്പറേറ്റുകളുടെ നികുതി കേന്ദ്രസർക്കാർ കൂട്ടുന്നില്ലെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.

ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്‌ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിന്‌ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും, ഇത് തടയാനാണ് ഇന്ധന നികുതി കുറക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ കെ റെയിൽ പദ്ധതിയെ എതിർക്കുന്നതിലൂടെ സംസ്‌ഥാനത്തെ വികസനം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.

Read also: നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണം; വീണ്ടും ഇടപെട്ട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE