എംഎം മണിയുടെ പരാമർശത്തിൽ തെറ്റില്ല; മാപ്പ് പറയേണ്ടതില്ലെന്ന് എ വിജയരാഘവൻ

By Trainee Reporter, Malabar News
a vijayaraghavan about mistake in MM Mani's statement
Ajwa Travels

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിയെ ന്യായീകരിച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്. എംഎം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും, മാപ്പ് പറയേണ്ട സാഹചര്യം ഇല്ലെന്നുമാണ് വിജയരാഘവൻ വിഷയത്തിൽ പ്രതികരിച്ചത്.

മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഎം നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. എന്നാൽ, എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ വിഷയത്തിൽ എംഎ മണിക്കൊപ്പമില്ല. പരാമർശം പാടില്ലായിരുന്നു എന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.

കെകെ രമക്കെതിരായ പദപ്രയോഗം എംഎം മണിക്ക്‌ ഒഴിവാക്കാമായിരുന്നു. പദവി പരിഗണിച്ചെങ്കിലും മണിക്ക് അത് ചെയ്യാമായിരുന്നുവെന്നാണ് വിനോയ് വിശ്വം പ്രതികരിച്ചത്. ‘ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല’- എന്നായിരുന്നു എംഎം മണി നിയമസഭയില്‍ പറഞ്ഞത്. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ഉയർത്തുകയായിരുന്നു.

മണിയുടെ വാക്കുകളെ ന്യായീകരിക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ‘എന്തോ അപമാനിച്ചു’ എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ല. പ്രധാന ചർച്ചകൾ വരുമ്പോൾ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Read: ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിന്റെ ഷട്ടർ 45 സെന്റീമീറ്ററായി ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE