പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ പിരിവ് ആരംഭിക്കും. റോഡിനും കുതിരാൻ തുരങ്ക പാതയ്ക്കും പ്രത്യേകമായി നിശ്ചയിച്ച് രണ്ടിനും ചേർത്താണ് ടോൾ പിരിക്കുന്നത്. തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ടോൾ പരിവിന് ചുമതല നൽകിയിരിക്കുന്നത്.
2032 സെപ്റ്റംബർ 14 വരെയാണ് ടോൾ പിരിവിന് അനുമതി നൽകിയിരിക്കുന്നത്. അതിന് ശേഷം ടോൾ നിരക്ക് 40 ശതമാനമാക്കി കുറയ്ക്കണം. കാറുകള്‍ക്ക് 90 രൂപയും ട്രക്കുകള്‍ക്ക് 280 രൂപയും മിനി ചരക്ക് വാഹനങ്ങള്‍ക്ക് 140 രൂപയും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് 430 രൂപയുമാണ് ഒരു വശത്തേക്കുള്ള നിരക്ക്. കൂടാതെ ടോള്‍ പരിവ് കേന്ദ്രത്തിന്റെ 20 കിലോമീറ്റര്‍ പരിധിയിലുള്ള താമസക്കാര്‍ക്ക് പ്രതിമാസം 285 രൂപ നിരക്കനുവദിക്കുന്ന പാസുമുണ്ട്.
എന്നാൽ സൗജന്യ പാസ് അനുവദിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും, അതിനാൽ ടോൾ പിരിവ് ആരംഭിച്ചാൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും പ്രദേശവാസികൾ അറിയിച്ചു. ടോള്‍ പിരിവ് കേന്ദ്രത്തിന്റെ 10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങള്‍ക്ക് സൗജന്യപാസ് അനുവദിക്കും. പക്ഷേ ഇക്കാര്യത്തിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
Read also: കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടി; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും








































