ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ് നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സംയുക്‌ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് വെള്ളിയാഴ്‌ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
നാളെ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ബന്ദിന്റെ ഭാഗമായി രാജ്യത്തെ റോഡ്, റെയിൽ ഗതാഗതങ്ങൾ തടസപ്പെടുത്തുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി.
അതേസമയം തന്നെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളെയും, കേന്ദ്രഭരണ പ്രദേശങ്ങളെയും ബന്ദിൽ നിന്നും ഒഴിവാക്കിയതായും കർഷക സംഘടനകൾ അറിയിച്ചു.
Read also : ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത് പനീർസെൽവം; അണ്ണാ ഡിഎംകെയിൽ ഭിന്നത