രാജ്യത്ത് നാളെ ഭാരത്ബന്ദ്; കർഷക സംഘടനകൾ നേതൃത്വം നൽകും

By Team Member, Malabar News
farmers protest
Representational image

ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ് നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സംയുക്‌ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് വെള്ളിയാഴ്‌ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

നാളെ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ബന്ദിന്റെ ഭാഗമായി രാജ്യത്തെ റോഡ്, റെയിൽ ഗതാഗതങ്ങൾ തടസപ്പെടുത്തുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി.

അതേസമയം തന്നെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളെയും, കേന്ദ്രഭരണ പ്രദേശങ്ങളെയും ബന്ദിൽ നിന്നും ഒഴിവാക്കിയതായും കർഷക സംഘടനകൾ അറിയിച്ചു.

Read also : ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പനീർസെൽവം; അണ്ണാ ഡിഎംകെയിൽ ഭിന്നത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE