ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പനീർസെൽവം; അണ്ണാ ഡിഎംകെയിൽ ഭിന്നത

By Staff Reporter, Malabar News
sasikala
വി ശശികല
Ajwa Travels

ചെന്നൈ: ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു കൊണ്ടുള്ള പനീർസെൽവത്തിന്റെ പ്രസ്‌താവനക്ക് പിന്നാലെ അണ്ണാ ഡിഎംകെയിൽ ഭിന്നത. ശശികലയെ തിരിച്ചെടുക്കേണ്ടതില്ല എന്നത് പാർട്ടി നിലപാടാണെന്ന് അണ്ണാ ഡിഎംകെ നേതാവും മന്ത്രിയുമായ ഡി ജയകുമാർ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പനീർസെൽവത്തിന്റെ പ്രസ്‌താവന പുതിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അതിനിടെ സംസ്‌ഥാനത്ത് പ്രതിപക്ഷ പാർട്ടികൾക്ക് നേരെയുള്ള ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്.

ഒരിടവേളക്ക് ശേഷം അണ്ണാ ഡിഎംകെയിൽ ശശികല വീണ്ടും ചർച്ചയാവുകയാണ്. പാർട്ടിയിലെ ജനാധിപത്യ സംവിധാനം അംഗീകരിച്ചാൽ ശശികലയെ തിരിച്ചെടുക്കുമെന്ന ഒ പനീർസെൽവത്തിന്റെ പ്രസ്‌താവനയാണ് ഇതിന് വഴിവച്ചത്. എന്നാൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതിനോട് പ്രതികരിച്ചിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ വലിയ പരാജയം നേരിട്ടാൽ ശശികല പാർട്ടിയിലേക്ക് തിരികെയെത്താനുള്ള സാധ്യതയുണ്ട്. ഇതിന് മുന്നോടിയായി പളനിസ്വാമിക്കെതിരെ ഉള്ള നീക്കമാണ് പനീർസെൽവത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് സൂചനകളുണ്ട്.

Read Also: ആർ‌എസ്‌എസിനെ ഇനി മുതൽ ‘സംഘപരിവാർ’ എന്ന് വിളിക്കില്ല; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE