മലപ്പുറം: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. മാസപ്പിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈവി തങ്ങളും അറിയിച്ചു.
ഇതോടെ ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുകയാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു പള്ളികളിൽ നാളെ പ്രത്യേക പ്രാർഥനകൾ നടക്കും.
Most Read| അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; അറസ്റ്റ് നിയമപരമെന്ന് ഹൈക്കോടതി, ഹരജി തള്ളി







































