അബുദാബി : യുഎഇയിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയായപ്പോഴാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നത്. 2,742 ആളുകൾക്ക് കൂടിയാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചത്. ഇതോടെ നിലവിൽ യുഎഇയിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,02,205 ആയി ഉയർന്നു.
കൂടാതെ കോവിഡ് ബാധിച്ചു പ്രതിദിനം രാജ്യത്തുണ്ടാകുന്ന മരണവും ഉയർന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 17 ആളുകളാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,286 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ 1,691 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്തരായത്.
രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 3,87,278 ആളുകളും ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്. നിലവിൽ രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളേക്കാൾ കുറവാണ് പ്രതിദിനം കോവിഡ് മുക്തരാകുന്നവരുടെ എണ്ണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 13,641 ആളുകളാണ് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. കൂടാതെ രാജ്യത്ത് ഇതുവരെ 3.15 കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Read also : ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ; പുതിയ കേസുകള്‍ നാല് ലക്ഷത്തിലധികം







































