ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ; പുതിയ കേസുകള്‍ നാല് ലക്ഷത്തിലധികം

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട് ചെയ്യപ്പെട്ടത് നാല് ലക്ഷത്തിലധികം പുതിയ കേസുകൾ. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടപ്പോൾ ഇതുവരെയായി രോഗമുക്‌തി നേടിയത് 9.14 കോടി പേരാണ്.

അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്‌ഥാനത്തുള്ളത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട ഇവിടെ 2.94 കോടി പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 5.31 ലക്ഷം പേര്‍ മരണപ്പെടുകയും രണ്ട് കോടിയിലധികം പേർ രോഗമുക്‌തി നേടുകയും ചെയ്‌തു.

ഇന്ത്യയിലാകട്ടെ നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1.70 ലക്ഷമാണ്. 1.11 കോടിപേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്‌ഥിരീകരിച്ചത്‌. മരണ സംഖ്യ 1.57 ലക്ഷമാണ്.

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലിലും സ്‌ഥിതി വ്യത്യസ്‌തമല്ല. 1.07 കോടി പേർക്കാണ് ഇവിടെ ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ചത്‌.

അതേസമയം റഷ്യയിൽ 42 ലക്ഷം പേർക്കും ബ്രിട്ടനിൽ 41 ലക്ഷം പേർക്കും ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സിലും സ്‌പെയിനിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഫ്രാൻസിൽ 38 ലക്ഷം പേർക്കും സ്‌പെയിനിൽ 31 ലക്ഷം പേർക്കുമാണ് ഇതുവരെ കോവിഡ് റിപ്പോർട് ചെയ്യപ്പെട്ടത്.

Read Also: സ്വീഡനിൽ കത്തിയാക്രമണം; 8 പേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് സംശയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE