22.60 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതര്‍; 46.51 ലക്ഷം മരണം

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി 60 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 46.51 ലക്ഷമായി ഉയര്‍ന്നു. അതേസമയം 20 കോടി 26 ലക്ഷത്തിലേറെ ആളുകൾ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്.

രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. ഇപ്പോള്‍ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോര്‍ട് ചെയ്യുന്നതും യുഎസിലാണ്. ഇന്നലെ 90,000ത്തിൽ അധികം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4.20 കോടി കടന്നു. 6.70 ലക്ഷം പേര്‍ക്കാണ് ഇതുവരെയായി കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

അതേസമയം ഇന്ത്യയില്‍ 27,254 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് റിപ്പോർട് ചെയ്‌തത്‌. 210 മരണം കൂടി റിപ്പോർട് ചെയ്‌തതോടെ ആകെ കോവിഡ് മരണം 4.42 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 3.74 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. 3.24 കോടി പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്‌തി നേടിയത്.

Most Read: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഇന്ന് അവലോകന യോഗം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE