ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി 54 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.71 ലക്ഷം പുതിയ കേസുകൾ റിപ്പോര്‍ട് ചെയ്‌തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. അതേസമയം മരണസംഖ്യ 46.43 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 20 കോടി 20 ലക്ഷം പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ്.
അമേരിക്കയില്‍ 4.18 കോടി പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 6.77 ലക്ഷം പേര്‍ കോവിഡ് മൂലം മരണമടഞ്ഞപ്പോൾ രോഗമുക്‌തി നേടിയത് മൂന്ന് കോടി 18 ലക്ഷം പേരാണ്.
ഇന്ത്യയില്‍ 28,591 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.32 കോടിയായി ഉയര്‍ന്നു. 4.42 ലക്ഷം പേര്‍ക്കാണ് ഇതുവരെയായി കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. 3.24 കോടി പേര്‍ രോഗമുക്‌തിയും നേടി. നിലവിൽ 3.84 ലക്ഷം പേരാണ് ചികിൽസയിലുള്ളത്.
ലോകത്ത് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ രണ്ട് കോടി പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 5.86 ലക്ഷം പേര്‍ മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
Most Read: പ്രത്യേകം ലൈസൻസ്, മുറി; സംസ്‌ഥാനത്ത് അടുത്ത മാസം മണ്ണെണ്ണ വിതരണം മുടങ്ങിയേക്കും