ലോകത്ത് 22.15 കോടിയിലേറെ കോവിഡ് ബാധിതർ; മരണസംഖ്യയും ഉയരുന്നു

By Staff Reporter, Malabar News
covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് 22 കോടി 15 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതുവരെയായി 45.81 ലക്ഷം ആളുകൾക്ക് ലോകത്താകമാനം കോവിഡ് മൂലം ജീവൻ നഷ്‌ടമായി. അതേസമയം 19 കോടി 80 ലക്ഷം പേരാണ് രോഗമുക്‌തി നേടിയത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്.

യുഎസിൽ രോഗബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. 6.66 ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞപ്പോൾ രോഗമുക്‌തി നേടിയത് മൂന്ന് കോടി 21 ലക്ഷം പേരാണ്.

ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 29 ലക്ഷമാണ്. കഴിഞ്ഞ ദിവസം 42,766 പുതിയ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. മരണസംഖ്യ 4.40 ലക്ഷം കടന്നു. മൂന്ന് കോടി 21 ലക്ഷം പേര്‍ രോഗമുക്‌തി നേടിയിട്ടുമുണ്ട്.

ബ്രസീലിലും വൈറസ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഇതുവരെ രണ്ട് കോടിയിലേറെ ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 5.83 ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞപ്പോൾ രോഗമുക്‌തി നേടിയത് 1.76 കോടി  ആളുകളാണ്.

Most Read: ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിര്‍ത്തിവെച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE