നാലര ലക്ഷത്തിലേറെ പുതിയ രോഗികൾ; ലോകത്ത് കോവിഡ് കേസുകൾ കുതിക്കുന്നു

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: 22 കോടി 10 ലക്ഷം പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്‌.

45.74 ലക്ഷം പേർക്കാണ് ലോകത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. അതേസമയം 19 കോടി 75 ലക്ഷം പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാമതുള്ള അമേരിക്കയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട് ചെയ്‌തത്‌. അരലക്ഷത്തിലധികം പേര്‍ക്കാണ് യുഎസിൽ 24 മണിക്കൂറിനിടെ രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി കടന്നു. 6.65 ലക്ഷം പേര്‍ മരണമടഞ്ഞപ്പോൾ രോഗമുക്‌തി നേടിയത് മൂന്ന് കോടി 12 ലക്ഷം ആളുകളാണ്.

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം 45,352 പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 366 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണം 4.39 ലക്ഷമായി ഉയര്‍ന്നു. മൂന്ന് കോടി 20 ലക്ഷം പേരാണ് കോവിഡിൽ നിന്നും ഇതുവരെ മുക്‌തി നേടിയത്. നിലവില്‍ 3.99 ലക്ഷം പേരാണ് രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്.

അതേസമയം ബ്രസീൽ, റഷ്യ, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും വൈറസ് വ്യാപനത്തിന്റെ നിഴലിലാണ്. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാമതുള്ള ബ്രസീലിൽ 2,08,77,864 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത്.

Most Read: സുവേന്ദു അധികാരി ഹാജരാകണം; സിഐഡിയുടെ നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE