പ്രത്യേകം ലൈസൻസ്, മുറി; സംസ്‌ഥാനത്ത് അടുത്ത മാസം മണ്ണെണ്ണ വിതരണം മുടങ്ങിയേക്കും

By Team Member, Malabar News
Kerosine Distribution
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം അടുത്ത മാസം മുടങ്ങിയേക്കും. റേഷൻ വ്യാപാരികൾക്ക് മണ്ണെണ്ണ വിൽക്കുന്നതിന് പ്രത്യേക ലൈസൻസും, മുറിയും നിർബന്ധമാക്കിയതോടെയാണ് വിതരണം മുടങ്ങുന്നത്. സംസ്‌ഥാനത്ത് നിലവിൽ 4 വർഷത്തിലേറെയായി ലൈസൻസ് പുതുക്കാത്ത 14,000ത്തിൽ അധികം റേഷൻ വ്യാപാരികളുണ്ട്.

കുടിശിക ഉൾപ്പടെ 1,000 രൂപയിലധികം ലൈസൻസ് പുതുക്കാൻ ചിലവാക്കണം. കൂടാതെ കടമുറി വാടകയ്‌ക്ക്‌ എടുക്കുന്നതിനും പണം മുടക്കണം. ഈ സാഹചര്യത്തിലാണ് മിക്ക വ്യാപാരികളും ലൈസൻസ് പുതുക്കാൻ മടിക്കുന്നത്. കേന്ദ്ര സർക്കാർ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതോടെ റേഷൻ സാധനങ്ങൾ വിൽക്കാനുള്ള പല ലൈസൻസുകളും ഉപേക്ഷിച്ചിരുന്നു.

അതിന് ശേഷം റേഷൻ വ്യാപാരികൾ ഭക്ഷ്യഭദ്രത ലൈസൻസ് നേടി. എന്നാൽ റേഷൻ കടകൾ വഴി മണ്ണെണ്ണ വിൽക്കാനുള്ള ലൈസൻസ് പ്രത്യേകം വേണമെന്ന നിബന്ധന നിർബന്ധമാണെന്ന് ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർമാർ അറിയിച്ചതോടെ പ്രതിസന്ധിയായത്.

Read also: യുഎസ് ഓപ്പണ്‍; ജോക്കോവിച്ചിനെ തകര്‍ത്ത് കന്നി ഗ്രാൻഡ്‌സ്ളാം നേടി മെദ്‌വദേവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE