തിരുവനന്തപുരം: മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്നും, നയം തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മൽസ്യബന്ധനം ജീവിതമാര്‍ഗമാക്കിയ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാകും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഭക്ഷ്യ, പെട്രോളിയം മന്ത്രിമാരെ കാണുമെന്നും കേന്ദ്രം നല്‍കുന്ന വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെടുമെന്നും ജിആര്‍ അനില്‍ വ്യക്‌തമാക്കി. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിന് പിന്നാലെയാണ് മണ്ണെണ്ണ വിലയും കേന്ദ്ര സർക്കാർ കുത്തനെ കൂട്ടിയത്. മണ്ണെണ്ണയ്‌ക്ക് ലിറ്ററിന് 22 രൂപയാണ് കൂട്ടിയത്. സംസ്‌ഥാനത്ത് നിലവിൽ 59 രൂപക്കാണ് ഒരു ലിറ്റർ മണ്ണെണ്ണ നൽകുന്നത്. ഇത് 81 രൂപയായി ഉയരും.
Read Also: ഉത്തരേന്ത്യയിൽ 122 വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന താപനില