തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസമായി പുതുക്കിയ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. ഇതിനൊപ്പം തന്നെ സംസ്‌ഥാനത്തും ആനുപാതികമായി ഇന്ധനവില കുറയും. സംസ്‌ഥാനത്തെ പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.30 രൂപയുമാണ് കുറയുക.
ഇന്ധനനികുതിയിൽ ഇളവ് നൽകിയതോടെ സംസ്‌ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും. ഇന്ധനവില വർധനക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയർന്നിരുന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ധനനികുതി കുറയ്‌ക്കാൻ സർക്കാർ തയ്യാറായത്.
രാജ്യത്ത് ഇന്ധനവില വർധനയെ തുടർന്ന് ഭക്ഷ്യവസ്‌തുക്കളുടെ വില കുത്തനെ ഉയർന്നിരുന്നു. അവശ്യസാധനങ്ങളുടെ വില പ്രതിദിനം ഉയരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതും ഇപ്പോൾ ഇന്ധനവില കുറയ്‌ക്കാൻ കാരണമായിട്ടുണ്ട്.
Read also: തൃക്കാക്കരയിൽ നിർണായക ദിനം; ജനക്ഷേമ മുന്നണി ഇന്ന് നിലപാട് അറിയിക്കും