തൃക്കാക്കരയിൽ നിർണായക ദിനം; ജനക്ഷേമ മുന്നണി ഇന്ന് നിലപാട് അറിയിക്കും

By Trainee Reporter, Malabar News
thrikkakkaara by election
Ajwa Travels

കൊച്ചി: തൃക്കാക്കരയിൽ ഇന്ന് നിർണായക ദിനം. ഉപതിരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് അറിയിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കിറ്റെക്‌സ് ആസ്‌ഥാനത്താണ് വാർത്താ സമ്മേളനം. ട്വിന്റി-20, ആം ആദ്‌മി സംയുക്‌ത സ്‌ഥാനാർഥിയെ നിർത്താത്തതിന്റെ പശ്‌ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും ഈ വോട്ടുകളിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. അതിനിടെ, ട്വിന്റി-20 ചീഫ് കോർഡിനേറ്റർ ജേക്കബ് സർക്കാരിനെതിരെ രൂക്ഷ വിമർശനം തുടരുകയാണ്.

ഈ സാഹചര്യത്തിൽ ഏതെങ്കിലും ഒരു പരസ്യമായ പിന്തുണ നൽകിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ്. അതേസമയം, തൃക്കാക്കരയിൽ എൻഡിഎ സഖ്യം ഇന്ന് മഹാസമ്പർക്ക പരിപാടി സംഘടിപ്പിക്കും. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ വീടുകൾ കയറി വോട്ട് തേടും. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തൃക്കാക്കരയിലേക്ക് പ്രചാരണത്തിനായി മടങ്ങിയെത്തും.

കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും നേത്യത്വത്തിൽ യുഡിഎഫ് നേതാക്കൾ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രചാരണവും തുടരുകയാണ്. ട്വിന്റി-20യുമായി സഖ്യം പ്രഖ്യാപിക്കാനായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‌രിവാൾ സഖ്യ പ്രഖ്യാപന സമ്മേളനത്തിൽ കൊച്ചിയിൽ പറഞ്ഞിരുന്നു.

Most Read: ചക്രവാതച്ചുഴി; സംസ്‌ഥാനത്ത്‌ ഇന്നും മഴ തുടരും- എട്ട് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE