ചക്രവാതച്ചുഴി; സംസ്‌ഥാനത്ത്‌ ഇന്നും മഴ തുടരും- എട്ട് ജില്ലകളിൽ യെല്ലോ അലർട്

By Trainee Reporter, Malabar News
rain-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് കൂടി വ്യാപക മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിക്കും. എട്ട് ജില്ലകളിൽ ഇന്നും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ തൃശൂർ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്ധ്രയിലെ റാസൽസീമക്ക് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം തുടരുന്നതിനാലാണ് കേരളത്തിലും മഴ ലഭിക്കാൻ കാരണം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കും. തെക്ക്- പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനമായി കാലവർഷത്തിന് മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളിൽ ലഭിക്കും. അടുത്ത 5 ദിവസം കൂടി മഴ തുടർന്നേക്കും. എന്നാൽ, ഇന്നത്തോടെ മഴയുടെ ശക്‌തി കുറയും. മഴക്കൊപ്പം ഇടിമിന്നൽ സാധ്യതയും നിലനിൽക്കുന്നുണ്ട്.

Most Read: അറസ്‌റ്റിന്‌ നീക്കം; പിസി ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE