കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കർശന വിലക്കേർപ്പെടുത്തി പോലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം.
വിനോദസഞ്ചാരികൾ സ്വന്തം നിലയ്‌ക്കോ താമസിക്കുന്ന റിസോർട്ടുകളിലെ വാഹനങ്ങളിലോ ദുരന്തമേഖലയിലേക്ക് കടക്കാൻ പാടില്ലെന്നാണ് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ കർശന നിർദ്ദേശം. അതിക്രമിച്ച് ദുരന്ത മേഖലയിലേക്ക് കടക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.
നിരോധിത മേഖലകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്‌ഥലങ്ങളിൽ നിലവിൽ പ്രദേശവാസികൾക്കും കൃഷി ആവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇതിന്റെ മറവിൽ ചില വിനോദ സഞ്ചാരികൾ ദുരന്ത സ്‌ഥലത്തേക്ക് എത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് അവധിക്കാലത്ത് പോലീസ് കർശന നടപടിക്കൊരുങ്ങുന്നത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!