ഇടുക്കി: മൂന്നാറിന് സമീപം ആനച്ചാലിൽ സ്‌കൈ ഡൈനിങ്ങിനിടെ കുടുങ്ങിയ മുഴുവൻ വിനോദസഞ്ചാരികളെയും സുരക്ഷിതമായി നിലത്തിറക്കി. നാലര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് അഞ്ച് സഞ്ചാരികളെയും ജീവനക്കാരെയും നിലത്തിറക്കിയത്.
ക്രെയിനിന്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120 അടി ഉയരത്തിൽ സഞ്ചാരികൾ കുടുങ്ങിയത്. ഉച്ചയോടെ ആയിരുന്നു സംഭവം, വൈകീട്ട് നാലരയോടെയാണ് എല്ലാവരെയും കയർ വഴി നിലത്തിറക്കിയത്. ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശ കാഴ്‌ചകൾ ആസ്വദിക്കുന്നതിനും ആഹാരം കഴിയുന്നതിനുമുള്ള സംവിധാനമാണ് സ്‌കൈ ഡൈനിങ്ങിൽ ഒരുക്കിയിരുന്നത്.
പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുന്നതും നിലത്തിറക്കുന്നതും. ഇതിനായുള്ള ഹൈഡ്രോളിക് ലിവറാണ് തരാറിലായത്. ക്രെയിനിന് മുകളിലുള്ള ജീവനക്കാരുമായി ബന്ധപ്പെട്ട് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതായി സ്‌കൈ ഡൈനിങ് നടത്തിപ്പുകാർ പറഞ്ഞു.
Most Read| ഡെങ്കിപ്പനി; ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ







































