പാലക്കാട്: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചില്‍ ഉണ്ടായ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു.
ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് ചുരം റോഡില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കല്ലുകള്‍ ഉള്‍പ്പടെ മരങ്ങളും കടപുഴകി റോഡിലേക്ക് വീണു.
ചുരം റോഡില്‍ ഏഴാം വളവുമുതല്‍ ഇപ്പോഴും തടസങ്ങളുണ്ട്. ഒൻപതാം വളവിനടുത്താണ് വന്‍തോതില്‍ പാറക്കല്ലുകള്‍ വീണു കിടക്കുന്നത്. ജെസിബി ഉപയോഗിച്ച് പാറക്കല്ലുകള്‍ നീക്കല്‍ തുടരുകയാണ്. നെല്ലിയാമ്പതി റോഡിലും മരം വീണിട്ടുണ്ട്.
അതേസമയം സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്‌തമായ മഴയാണ് പെയ്യുന്നത്.
Malabar News: കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു









































