ജയ്‌പുരിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം; എട്ട് രോഗികൾക്ക് ദാരുണാന്ത്യം

By Senior Reporter, Malabar News
Jaipur hospital fire
Representational Image

ജയ്‌പുർ: ജയ്‌പുരിലെ സവായ് മാൻ സിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾക്ക് ദാരുണാന്ത്യം. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. തീപിടിത്തം ഉണ്ടായപ്പോൾ 11 രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.

മരിച്ചവരിൽ നാല് പുരുഷൻമാരും രണ്ട് സ്‌ത്രീകളുമുണ്ട്. പിന്റു, ദിലീപ്, ശ്രീനാഥ്‌, രുക്‌മിണി, ഖുഷ്‌മ, സർവേഷ്, ബഹാദൂർ, ദിഗംബർ വർമ എന്നിവരാണ് മരിച്ചത്. മറ്റൊരു ഐസിയുവിൽ ഉണ്ടായിരുന്ന 14 പേർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ആശുപത്രിക്കുള്ളിൽ പുക നിറഞ്ഞതോടെ രോഗികൾ പരിഭ്രാന്തരായി ഓടുകയായിരുന്നു. ഐസിയുവിൽ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി ഭജൻലാൽ ശർമയും മന്ത്രിമാരും ആശുപത്രി സന്ദർശിച്ചു.

Most Read| ടിക്കറ്റ് വില കൂട്ടരുത്, ദീപാവലിക്ക് കൂടുതൽ സർവീസുകൾ; ഇടപെട്ട് ഡിജിസിഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE