കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും. ഇന്ന് മുതൽ മെയ് എട്ട് വരെയാണ് എൻഐഎയുടെ കസ്റ്റഡി കാലാവധി. വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പ് നടത്താനും എൻഐഎ ആസൂത്രണം ചെയ്യുന്നുണ്ട്. കേസിലെ തീവ്രവാദ സ്വഭാവം, പ്രതിക്ക് ലഭിച്ച പ്രാദേശിക സഹായം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുക.
ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് കൊച്ചി എൻഐഎ കോടതി അംഗീകരിച്ചത്. അക്രമത്തിൽ തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ചൂണ്ടിക്കാട്ടി എൻഐഎ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട് കൈമാറിയിട്ടുണ്ട്. തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ലഭിച്ച സാഹചര്യത്തിൽ കേസിൽ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് എൻഐഎ.
അതേസമയം, സംഭവം നടന്നിട്ട് ഒരു മാസമായിട്ടും, തീവ്രവാദ സ്ഥിരീകരിച്ചതിന് പിന്നാലെ കേസ് എൻഐഎ ഏറ്റെടുത്തിട്ടും, പ്രതിയുടെ ലക്ഷ്യം എന്തായിരുന്നെന്നോ സഹായം ചെയ്തവർ ആരെന്നോ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എന്തിന് കേരളം തിരഞ്ഞെടുത്തെന്നോ, കേരളത്തിൽ പ്രതിക്ക് സഹായം ലഭിച്ചത് ആരിൽ നിന്നൊക്കെ എന്നതുൾപ്പടെ ഇതുവരെ വ്യക്തമായിട്ടില്ല.
Most Read: ‘ദി കേരള സ്റ്റോറി’; എന്ത് നടപടി സ്വീകരിക്കാം? നിയമോപദേശം തേടി സർക്കാർ