തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ഉള്ളവർക്കാണ് ഇളവ് അനുവദിക്കുക.
ഇത്തരം വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് മന്ത്രി അറിയിച്ചു. സർക്കാർ മേഖലയിലെ മെഡിക്കൽ ബോർഡ് 40 ശതമാനം ഭിന്നശേഷി ശുപാർശ ചെയ്തവർക്കാണ് ആനുകൂല്യം ലഭിക്കുക.
ഭിന്നശേഷിക്കാരുടെ ഏഴ് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്കാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്. ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്ക് നൽകി വരുന്ന ആനുകൂല്യമാണ് മാനസികമായി വെല്ലുവിളികൾ നേരിടുന്നവർക്ക് കൂടി ലഭ്യമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും പരാതിയുമായി അതിജീവത







































