ഗാസ സമാധാന പദ്ധതി; ആദ്യഘട്ടം അംഗീകരിച്ച് ഹമാസും ഇസ്രയേലും, ട്രംപ് ഈജിപ്‌തിലേക്ക്

ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട കരാർ അംഗീകരിച്ചെന്ന് ഹമാസും സ്‌ഥിരീകരിച്ചു.

By Senior Reporter, Malabar News
donald-trump
ഡൊണാൾഡ് ട്രംപ്
Ajwa Travels

കയ്‌റോ: ഗാസയിൽ വെടിനിർത്താനുള്ള സമാധാന പദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണാപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ഇത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്.

ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ രണ്ടാം വാർഷികത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഈ ആഴ്‌ച ഈജിപ്‌ത്‌ സന്ദർശിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. ശനിയാഴ്‌ച ട്രംപ് ഈജിപ്‌തിലേക്ക് തിരിക്കുമെന്നാണ് സൂചന.

വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫ്, മരുമകൻ ജറീദ് കഷ്‌നർ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്‌തിൽ എത്തും.

”ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് പ്രഖ്യാപിക്കാൻ ഏറെ സന്തോഷമുണ്ട്. ഇതിനർഥം എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കും. ശക്‌തവും നിലനിൽക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേൽ അവരുടെ സൈന്യത്തെ, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയിലേക്ക് പിൻവലിക്കും.

എല്ലാ കക്ഷികളോടും നീതിപൂർവം പെരുമാറും. അറബ്, മുസ്‌ലിം ലോകത്തിനും ഇസ്രയേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കൻ ഐക്യനാടുകൾക്കും ഇത് ഒരു മഹത്തായ ദിവസമാണ്. ഈ ചരിത്രപരവും അഭൂതപൂർവമായ സംഭവം യാഥാർഥ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്‌ത്‌, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്‌ഥർക്ക് ഞങ്ങൾ നന്ദി പറയുന്നു. സമാധാന സ്‌ഥാപകർ അനുഗ്രഹീതനാണ്”- ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ട്രംപും ഫോണിൽ വിളിച്ച് പരസ്‌പരം അഭിനന്ദിച്ചു. ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട കരാർ അംഗീകരിച്ചെന്ന് ഹമാസും സ്‌ഥിരീകരിച്ചു. ധാരണാപ്രകാരം ഇസ്രയേൽ സൈന്യം നിലവിൽ നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്ത് നിന്ന് പിൻമാറുന്നതും ബന്ദികളെയും തടവുകാരെയും കൈമാറുന്നതും ഉൾപ്പെടുമെന്നും ഹമാസ് അറിയിച്ചു.

Most Read| ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോ? ഇന്ത്യയോട് ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE