വാഷിങ്ടൻ: ഇന്ത്യൻ ഐടി മെഖലയ്‌ക്കെതിരായ നടപടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തിവരുന്ന ഔട്ട്സോഴ്‌സിങ് നിർത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്‌ടിവിസ്‌റ്റായ ലോറ ലൂമർ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇത് ശരിവയ്‌ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഐടി സേവനങ്ങൾക്കായി ഇനി അമേരിക്കക്കാർ ഇംഗ്ളീഷ് ഭാഷയ്‌ക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോൾ സെന്ററുകൾ വീണ്ടും അമേരിക്കൻ ആകുമെന്നും ലോറ ലൂമർ പരിഹാസരൂപേണ തന്റെ എക്‌സ് പോസ്‌റ്റിലൂടെ പറഞ്ഞു. തീരുമാനം നടപ്പിലാക്കിയാൽ, ഇത് ഇന്ത്യൻ ഐടി സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് വൻ തിരിച്ചടിയാകും.
യുഎസ് ഐടി സ്‌ഥാപനങ്ങളിൽ നിന്നുള്ള ഔട്ട്സോഴ്‌സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ഐടി മേഖലയെ വലിയ തോതിൽ നഷ്‌ടത്തിലേക്ക് നയിക്കുമെന്നാണ് സൂചന. തീരുവ വർധനയിലൂടെ ഇന്ത്യക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപിന്റെ അടുത്ത നീക്കമാണിത്.
Most Read| ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മികച്ച് കേരളം: നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി