കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലാമ സംരക്ഷണ കേന്ദ്രം തുടങ്ങുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ബീച്ചിലെ കടലാമ സംരക്ഷണ പ്രവർത്തകരെ ആദരിക്കാനായി നടത്തിയ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
കടലാമ സംരക്ഷണ പ്രവർത്തകരായ കെ ഷിജിൽ, സുധീർ അരിപ്പ, കെ പ്രിയേഷ്, ഷിജിൻ തേനായി എന്നിവരെയാണ് ആദരിച്ചത്. ആയുർവേദ വകുപ്പ് ജീവനക്കാരൻ എ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ചാൽ ബീച്ചിൽ കടലാമകളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്.
മന്ത്രിക്ക് പുറമെ കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക്, സാമൂഹിക വനവൽക്കരണ വിഭാഗം അസി. കൺസർവേറ്റർ ജി പ്രദീപ്, റേഞ്ച് ഓഫിസർമാരായ അരുണേശ്, വി രതീശൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Malabar News: ടിപിആർ കുറഞ്ഞു; മണ്ണാർക്കാട് നഗരസഭയിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു






































