ടിപിആർ കുറഞ്ഞു; മണ്ണാർക്കാട് നഗരസഭയിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു

By Trainee Reporter, Malabar News
Nursing caretaker in the group that kidnapped the child? Crucial turning point
Rep. Image
Ajwa Travels

മണ്ണാർക്കാട്: രണ്ടാഴ്‌ചയായി തുടരുന്ന സമ്പൂർണ അടച്ചിടലിൽ നിന്ന് മണ്ണാർക്കാടിനെ ഒഴിവാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം.

നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ട കോവിഡ് പരിശോധനയിൽ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗണിൽ നിന്ന് മണ്ണാർക്കാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

മെയ് 27 മുതൽ നഗരസഭയിൽ ആരംഭിച്ച കൂട്ട കോവിഡ് പരിശോധനയിൽ 514 പേരിൽ 14 പേർക്ക് മാത്രമാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഞായറാഴ്‌ച നടന്ന പരിശോധന ക്യാംപിൽ 191 പേരെ പരിശോധിച്ചപ്പോൾ 2 പേർക്കാണ് കോവിഡ് പോസിറ്റീവായത്. ഇതുൾപ്പടെ 17 പേർക്കാണ് കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോവിഡ് സ്‌ഥിരീകരിച്ചത്‌.

Read also: അധ്യാപകരില്ല; ജില്ലയിൽ ഒഴിവുകൾ 600ഓളം, നിയമനം ലഭിച്ചിട്ടും കാത്തിരിക്കുന്നവർ ഏറെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE