ടെഹ്റാൻ: തെക്കൻ ഇറാനിൽ ഇരട്ട സ്‌ഫോടനത്തിൽ 103 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാന്റെ തെക്കു-കിഴക്കൻ നഗരമായ കെർമാനിലാണ് സ്‌ഫോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്.
ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ് ജനറൽ ആയിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷിക ദിനമായ ഇന്ന് അനുസ്‌മരണ ചടങ്ങിനിടെയാണ് സ്‌ഫോടനം നടന്നത്. ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചതിരിഞ്ഞു മൂന്ന് മണിയോടെയും രണ്ടാമത്തേത് 15 മിനിറ്റുകൾക്ക് ശേഷവുമാണ് നടന്നത്.
ഖാസിം സുലൈമാനിയുടെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു ആയിരക്കണക്കിന് പേർ ഒത്തുകൂടിയ സമയത്താണ് സ്‌ഫോടനം നടന്നത്. 2020 ജനുവരി മൂന്നിന് ബാഗ്‌ദാദ് വിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിലാണ് ഇറാന്റെ ഉന്നത കമാൻഡറായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് യുഎസ് ഏറ്റെടുത്തിരുന്നു.
Most Read| ജയിലിൽ ജാതിവിവേചനം; കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നോട്ടീസ്