ഈ സ്വാതന്ത്ര്യദിനാഘോഷം സൈനികർക്ക്; ‘ഇമോജി’ ആദരവുമായി വീണ്ടും ട്വിറ്റർ

By Desk Reporter, Malabar News
Twitter_2020 Aug 15
Ajwa Travels

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ സൈനികർക്ക് സമർപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. ഇതിനായി കഴിഞ്ഞ വർഷങ്ങളിലെന്നപോലെ ‘ഇമോജി’യുമായാണ് ട്വിറ്റർ എത്തിയിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് പ്രത്യേകം രൂപകൽപന ചെയ്ത ഇമോജി ട്വിറ്റർ അവതരിപ്പിക്കുന്നത്. ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ദേശീയ യുദ്ധ സ്മാരകത്തിന്റെ മാതൃകയിൽ ആണ് ഇത്തവണത്തെ ഇമോജി. ഓഗസ്റ്റ് 18 വരെയാണ് ഇമോജി ഉപയോക്താക്കൾക്ക് ലഭ്യമാവുക. സൈനികരുടെ ജീവന് ആദരമർപ്പിച്ചു കൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ #SaluteThe Soldier സംരംഭത്തിനും ട്വിറ്റർ പിന്തുണ നൽകുന്നുണ്ട്. അതേസമയം, നാഷണൽ വാർ മെമ്മോറിയൽ എന്ന പേരിൽ ഒരു പുതിയ ട്വിറ്റർ അക്കൗണ്ടും പ്രതിരോധ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലീഷ്, ഹിന്ദി,ഉറുദു, കന്നഡ, പഞ്ചാബി, മറാത്തി, മലയാളം, ബംഗാളി, തെലുങ്ക്, ഗുജറാത്തി, ഒറിയ എന്നീ ഭാഷകളിൽ സ്വാതന്ത്ര്യ ദിനം എന്ന് ഹാഷ്ടാഗ് ചെയ്യുമ്പോൾ ഇമോജി ലഭിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. കൂടാതെ #SaluteThe Soldier, #IDAY2020, #NationalWarMemorial എന്നിവയ്‌ക്കൊപ്പവും ഇമോജികൾ ലഭ്യമാകും.

ഇത് ആറാം തവണയാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ട്വിറ്റർ ഇമോജി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അശോക ചക്രം, ചെങ്കോട്ട, ഇന്ത്യൻ ദേശീയപതാക തുടങ്ങിയ ഇമോജികൾ ട്വിറ്റർ അവതരിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE