വയനാട്: അനധികൃതമായി കടത്തിയ മുക്കാല്‍ കോടി രൂപയുടെ നിരോധിത പാന്‍ മസാല സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെയാണ് പോലീസ് നിരോധിത പാന്‍ മസാല പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു.
മണ്ണാര്‍കാട് സ്വദേശി അജ്മല്‍, ബത്തേര സ്വദേശി റഷീദ് എന്നിവരാണ് പോലീസ് പിടിയിലായത്. മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് ഗുഡ്സ് വാഹനത്തില്‍ പാന്‍മസാല കടത്താന്നായിരുന്നു ഇവര്‍ പദ്ധതി ഇട്ടിരുന്നത്. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി എക്‌സൈസ് ആസ്‌ഥാനത്തേക്ക് മാറ്റി. ഇവരുടെ വാഹനവും പോലീസ് കസ്‌റ്റഡിയിലെടുത്തു.
എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി ബത്തേരി ഇന്റലിജന്‍സ് റേഞ്ചും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് വാഹന പരിശോധന നടത്തിയത്. പരിശോധനയില്‍ മുക്കാല്‍ കോടി രൂപയുടെ പാന്‍മസാല പേക്കറ്റുകളാണ് പിടിച്ചെടുത്തതെന്ന് അന്വേഷണ സംഘം അറിയിച്ചു.
Malabar News: തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില്‍ മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്‌ടര്‍







































