വയനാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവർ ആയിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി കുമാര്‍. വിദേശികള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്, സര്‍വീസ് വില്ല, ഹോംസ്റ്റേ എന്നിവിടങ്ങളിലെ അധികൃതർ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ കൈവശം കരുതണം. സംഘങ്ങളായി എത്തുന്ന വിനോദ സഞ്ചാരികളില്‍ വാക്സിന് എടുക്കാത്തവരുണ്ടെങ്കില്‍ അത്തരക്കാരെ തിരിച്ചയക്കുകയും വാഹന നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്ഥാപന നടത്തിപ്പുകാര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട് ചെയ്യണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.
വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്കുന്ന സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും വാക്സിൻ എടുത്തിരിക്കണം. മുഴുവന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പരിധിയിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന കാര്യങ്ങള്‍ ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ-സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.
Read Also: ‘കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നു’; വിമർശിച്ച് ഗണേഷ് കുമാർ







































