കണ്ണൂർ: പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാച്ചേനി സ്വദേശി ലോപേഷ്, സഹോദരി സ്നേഹ എന്നിവരാണ് മരിച്ചത്. പരിയാരം അലക്യം പാലത്തിന് സമീപം രാവിലെ ഏഴോടെയായിരുന്നു അപകടം.
മംഗലാപുരം ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തളിപ്പറമ്പിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ലോപേഷിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സഹോദരി സ്നേഹ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ ലോപേഷിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിൽസക്കിടെ അൽപ്പ സമയം മുമ്പാണ് ലോപേഷിന്റെ മരണം സ്ഥിരീകരിച്ചത്.
Most Read: കോവിഡ് ഇന്ത്യ; 18,930 പുതിയ കേസുകൾ, 35 മരണം







































