കോവിഡ് ഇന്ത്യ; 18,930 പുതിയ കേസുകൾ, 35 മരണം 

By News Bureau, Malabar News
covid india update
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,930 ആളുകൾക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 4.32 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

35 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത് 5,24,305 പേർക്കാണ്.

നിലവിൽ 1,19,457 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് ആകെ കേസുകളുടെ എണ്ണത്തിന്റെ 0.27 ശതമാനമാണ്. രോഗമുക്‌തി നിരക്ക് 98.52 ശതമാനമാണ്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 198 കോടി ഡോസ് വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തതെന്ന്‌ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

അതേസമയം ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഒമൈക്രോണിന്റെ പുതിയ വകഭേദമായ BA.2.75 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

Most Read: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE