ജാതിയധിക്ഷേപം; വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെൻഷൻ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയും തിരുവനന്തപുരം സ്വദേശിയുമായ നിതിൻ രാജ് ഇന്നലെ ഉച്ചയോടെയാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വിദ്യാർഥിയെ അധ്യാപകർ ജാതീയമായി അധിക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.

By Senior Reporter, Malabar News
Suspension
Representational Image
Ajwa Travels

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി കെട്ടിടത്തിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അധ്യാപകർക്ക് സസ്‌പെൻഷൻ. നെടുമങ്ങാട് ഉഴമലയ്‌ക്കൽ തടത്തരികത്ത് വീട്ടിൽ ആർഎൽ. നിതിൻ രാജാണ് (23) മരിച്ചത്.

അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ. റാം, അസോഷ്യേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. വിദ്യാർഥിയെ ഇരുവരും ജാതീയമായി അധിക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും കോളേജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്.

സമിതിയുടെ റിപ്പോർട് അനുസരിച്ചാകും തുടർ നടപടികൾ. തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് ഇന്നലെ ഉച്ചയോടെയാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ റിസപ്‌ഷൻ വിഭാഗത്തിന്റെയും കോളേജ് ലൈബ്രറി കെട്ടിടത്തിന്റെയും മധ്യഭാഗത്ത് ചെങ്കൽ പാകിയ സ്‌ഥലത്ത്‌ നിതിൻ രാജ് വീണുകിടക്കുന്നത് ആശുപത്രിയിൽ എത്തിയ ഒരു കുട്ടിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഉടമ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിന് പുറത്ത് ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പ്രശ്‌നങ്ങളും കേസുമുള്ളതായും കോളേജിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡെന്റൽ കോളേജ് പ്രിൻസിപ്പൽ വിനോദ് പറഞ്ഞു. നിധിന്റെ മരണത്തിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE