വയനാട് : 14 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി മടയങ്കോട് പ്രജിത്ത്(21), ഇടുക്കി തൊടുപുഴ നിരപ്പേൽ വീട്ടിൽ റോബിൻ(27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാറിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്.
കാറിന്റെ വിവിധ ഭാഗങ്ങളിലും പ്രതികളുടെ ബാഗുകളിലുമായി 28 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള റിസോർട്ടിൽ നിന്നുമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ ജയചന്ദ്രൻ, പോലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹ്മാൻ, കെകെ വിപിൻ, രാഗേഷ് കൃഷ്ണ, എംപി ഷൈൻ, കൽപറ്റ എസ്ഐ വിവി ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read also : കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു; മാനനഷ്ടക്കേസ് പിൻവലിച്ച് ശശി തരൂര്‍







































