തൃശൂർ: ജില്ലയിലെ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസിന്റെ മകന് നിശാന്ത്(43), ഇരിങ്ങാലക്കുട ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്റെ മകന് ബിജു(42) എന്നിവരാണ് മരിച്ചത്.
മദ്യമാണെന്ന് കരുതി ഇരുവരും മറ്റൊരു ദ്രാവകം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇരുവരും കഴിച്ച ദ്രാവകത്തിന്റെ സാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read also: പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നാളെ മുതൽ പാർക്കിങ് ഫീസ്







































