തൃശൂരിൽ 3600 ലിറ്റർ വിദേശമദ്യം പിടികൂടി; പാൽവണ്ടിയിൽ ഒളിച്ചുകടത്താൻ ശ്രമം

By News Desk, Malabar News
All Liquor Shops in Kerala Will Be Closed Tomorrow

തൃശൂർ: ജില്ലയിൽ വന്‍ മദ്യവേട്ട. ചേറ്റുവയില്‍ 50 ലക്ഷം രൂപയുടെ 3600 ലീറ്റര്‍ വിദേശമദ്യം പിടികൂടി. മാഹിയില്‍ നിന്ന് പാൽവണ്ടിയിലായിരുന്നു മദ്യക്കടത്ത്. സംഭവത്തിൽ രണ്ടുപേരെ പിടികൂടി. തിരുവനന്തപുരം സ്വദേശി കൃഷ്‌ണകുമാര്‍, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്.

കൊടുങ്ങല്ലൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സംഘങ്ങളായി തിരിഞ്ഞ് ദേശീയപാതയിൽ വെച്ചായിരുന്നു പരിശോധന. വാടാനപ്പള്ളിയിൽ വെച്ചാണ് വാഹനം പിടികൂടിയത്. വിവിധ ബ്രാൻഡുകളിലുള്ള 3600 ലിറ്റർ വിദേശമദ്യമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

മാഹിയിൽ നിന്ന് കേരളത്തിലേക്ക് ഏറെ നാളായി മദ്യക്കടത്ത് ഉണ്ടായിരുന്നു. മാഹിയിൽ മദ്യത്തിന് വിലകുറവായതിനാലാണിത്. ഇത്തവണ ഓണം മുൻനിർത്തിയാണ് മദ്യം കേരളത്തിലേക്ക് ഒഴുകുന്നതെന്ന് പോലീസ് പറയുന്നു.

Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE