കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസിൽ നാളെ മുതൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് നിർബന്ധമാക്കി. നാലുചക്ര വാഹനങ്ങൾക്ക് 20 രൂപയും മുച്ചക്ര വാഹനങ്ങൾക്ക് പത്ത് രൂപയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് രൂപയുമാണ് ഫീസ്. നാല് മണിക്കൂർ നേരത്തേക്ക് കണക്കാക്കിയാണ് ഫീസ് നിശ്‌ചയിച്ചിരിക്കുന്നത്.
സർക്കാർ-പൊതുമേഖലാ സ്‌ഥാപനങ്ങളുടെ വാഹനങ്ങൾ, ഔദ്യോഗിക മാദ്ധ്യമങ്ങളുടെ വാഹനങ്ങൾ, പരിയാരം മെഡിക്കൽ കോളേജിന് കീഴിൽ വരുന്ന സ്‌ഥാപനങ്ങളിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയും വാഹനങ്ങൾ എന്നിവ ഒഴികെയുള്ള വാഹനങ്ങൾക്കാണ് ഫീസ് ഈടാക്കുക. പാർക്കിങ് ഫീസ് ഇളവ് ചെയ്‌ത വാഹനങ്ങളിൽ തെളിവിനായി ഔദ്യോഗിക മുദ്ര പതിക്കണം.
കണ്ണൂർ കുടുംബശ്രീ മിഷനുമായി സഹകരിച്ചാണ് മെഡിക്കൽ കോളേജിലെ പാർക്കിങ് ഫീസ് സംവിധാനം നടപ്പിലാക്കുന്നത്. ഈ വരുമാനം ആശുപത്രി വികസനത്തിനായി പ്രയോജന പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
Most Read: നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി; ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും