കണ്ണൂർ: ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കൾ. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പോലീസും അഗ്‌നി സുരക്ഷാ സേനയും നാട്ടുകാരും സ്‌ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ശക്‌തമായി മഴ പെയ്യുന്നതും കനത്ത വെള്ളവും ഇരുണ്ട കാലാവസ്‌ഥയും കാരണം തിരച്ചില്‍ പ്രതിസന്ധിയിലാണ്.
Also Read: മുഖ്യമന്ത്രിയുടേത് ഭരണപരാജയം മറയ്‌ക്കാനുള്ള നാടകം; കെ മുരളീധരന്‍






































