പാലക്കാട്: കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് സമീപം നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിൻ വീടിനുള്ളിലും ബിനു വീടിന് മുന്നിലെ റോഡിലുമാണ് മരിച്ചു കിടന്നത്.
നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പോലീസ് അന്വേഷണം തുടങ്ങി. ജില്ലാ പോലീസ് മേധാവിയും സംഭവ സ്‌ഥലത്തെത്തി. മൂന്നുമണിയോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. വഴിയിൽ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും കൂലിപ്പണിക്കാരാണെന്നും യുവാക്കൾ തമ്മിൽ തർക്കം ഉള്ളതായി അറിയില്ലെന്നും സമീപവാസികൾ പറഞ്ഞു. വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുകയാണ്.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ