അബുദാബി: സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് തൊഴില്‍ വിസയും വീട്ടുജോലിക്കാര്‍ക്ക് പ്രവേശന അനുമതിയും യുഎഇ നല്കി തുടങ്ങിയതായി എമിറേറ്റ്സ് ന്യൂസ് ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുമായി (എന്‍സിഇഎംഎ) ചേര്‍ന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ പ്രവേശന അനുമതി ലഭിക്കുകയുള്ളൂവെന്ന് എന്‍സിഇഎംഎ ഉം ഐസിഎയും വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടാണ് പുതിയ തീരുമാനമെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ എത്തിച്ചേരുന്നവരെ തൊഴിലുടമകള്‍ സ്വീകരിക്കുകയും അധികാരികളുമായി ബന്ധപ്പെട്ട് 14 ദിവസത്തെ ക്വാറന്റൈന് ഉറപ്പുവരുത്തണമെന്നും കൂട്ടിച്ചേര്‍ത്തു.
കൃത്യമായ വിസ കൈവശമുള്ള മുഴുവന്‍ വീട്ടുജോലിക്കാര്‍ക്കും പ്രവേശനം അനുവദിക്കുന്നത് തുടരുമെന്ന് ഐസിഎ അറിയിച്ചു.
National News: രാഹുലിന് ഇരട്ട വ്യക്തിത്വവും വിദേശി മനോഭാവവും







































