അബുദാബി: മറവി രോഗത്തിനുള്ള പ്രഥമ മരുന്നിന് യുഎഇയുടെ അംഗീകാരം. ഇതോടെ അഡുഹെം (അഡുക്കാനുമാബ്) എന്ന പേരിലുള്ള മരുന്ന് ഉപയോഗിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി യുഎഇ. ബയോജൻ കമ്പനിയാണ് അഡുഹെം പുറത്തിറക്കിയത്. മരുന്നിന് നേരത്തെ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിരുന്നു.
ഇതോടെ യുഎഇയിലെയും സമീപ രാജ്യങ്ങളിലെയും മറവി രോഗികൾക്കു നൂതന മരുന്ന് ലഭ്യമാക്കും. പ്രാരംഭ ഘട്ടത്തിലുള്ള രോഗികൾക്ക് 100 മില്ലിഗ്രാം അഡുഹെം ആണ് കുത്തിവെക്കുക.
Most Read: അമീന് അസ്ലമിന്റെ ‘മോമോ ഇന് ദുബായ്’; ചിത്രീകരണം തുടങ്ങി








































