അമീന്‍ അസ്‌ലമിന്റെ ‘മോമോ ഇന്‍ ദുബായ്’; ചിത്രീകരണം തുടങ്ങി

By Staff Reporter, Malabar News
momo in dubai
Ajwa Travels

അനീഷ് ജി മേനോന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന ചിത്രം ‘മോമോ ഇന്‍ ദുബായ്’യുടെ ചിത്രീകരണം ദുബായ്‌യില്‍ ആരംഭിച്ചു. ഒരു ചില്‍ഡ്രന്‍സ് ഫാമിലി ചിത്രമാണ് ‘മോമോ ഇന്‍ ദുബായ്’.

ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കറിയ, പിബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനു സിത്താരയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

സക്കറിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് ഈണം പകരുന്നത് ജാസി ഗിഫ്റ്റും ഗഫൂര്‍ എം ഖയൂമുമാണ്.

മറ്റ് അണിയറ പ്രവർത്തകർ- എഡിറ്റര്‍- രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- ഹക്കീം കബീര്‍, വസ്‍ത്രാലങ്കാരം- ഇര്‍ഷാദ് ചെറുകുന്ന്, സ്‌റ്റില്‍സ്‌- സിനറ്റ് സേവ്യര്‍, പരസ്യകല- പോപ് കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍.

momo in dubai movie

Most Read: കേശ സംരക്ഷണത്തിന് തൈരുകൊണ്ടുള്ള ഹെയര്‍മാസ്‌കുകള്‍ ഇതാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE