18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ

പുതിയ നിയമപ്രകാരം, മാതാപിതാക്കൾ എതിർത്താലും ഇനി പ്രായപൂർത്തിയായവർക്ക് ഇഷ്‌ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം.

By Senior Reporter, Malabar News
Marriage Law Amendment
Representational image
Ajwa Travels

അബുദാബി: 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ. ഏപ്രിൽ 15 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, മാതാപിതാക്കൾ എതിർത്താലും ഇനി പ്രായപൂർത്തിയായവർക്ക് ഇഷ്‌ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം.

പങ്കാളികൾ തമ്മിൽ 30 വയസിലേറെ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം രജിസ്‌റ്റർ ചെയ്യാൻ കഴിയൂ. വിവാഹത്തിന് അന്തിമരൂപം നൽകിയ ശേഷം പിൻമാറിയാൽ പരസ്‌പരം നൽകിയ സമ്മാനങ്ങൾ വീണ്ടെടുക്കാനും അധികാരമുണ്ട്.

അതേസമയം, വിവാഹമോചന കേസുകളിൽ കുട്ടികളുടെ കസ്‌റ്റഡി പ്രായം 18 വയസായും ഉയർത്തിയിട്ടുണ്ട്. നേരത്തെ, ആൺകുട്ടികൾക്ക് 11ഉം പെൺകുട്ടികൾക്ക് 15ഉം വയസായിരുന്നു. 15 വയസ് തികഞ്ഞാൽ ആർക്കൊപ്പം ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്കായിരിക്കും. 18 വയസ് തികഞ്ഞവർക്ക് പാസ്‍പോർട്ടുകളും തിരിച്ചറിയൽ രേഖകളും കൈവശം വെയ്‌ക്കാനും അധികാരമുണ്ട്.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE